ബേപ്പൂർ: എസ്.എൻ.ഡി.പി യോഗം ബേപ്പൂർ യൂണിയൻ ഒരുക്കിയ സമാധി ദിനാചരണ പരിപാടി യൂണിയൻ പ്രസിഡൻറ് ഷാജു ചമ്മിനി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഗംഗാധരൻ പൊക്കടത്ത് നേതൃത്വം നൽകി. ഡയറക്ടർ ബോർഡ് മെമ്പർമാരായ സുനിൽകുമാർ പുത്തൂർമഠം, എൻ.പി വിനോദ് കുമാർ, യൂണിയൻ കൗൺസിലർമാരായ ശിവദാസൻ മേലായി, ഉണ്ണികൃഷ്ണൻ കരിപ്പാലി, സുന്ദരൻ ആലംപറ്റ, സതീഷ് കുമാർ അയനിക്കാട്, രാമദാസൻ കൊട്ടാരത്തിൽ, സുർജിത്ത് മേലായി എന്നിവർ സംബന്ധിച്ചു.
മണ്ണൂർ: യോഗം മണ്ണൂർ ശാഖയുടെ ആഭിമുഖ്യത്തിൽ മഹാസമാധി ദിനം വിശേഷാൽപൂജ, പ്രാർത്ഥന, ആർച്ചന, ഗുരുദേവ കൃതികളുടെ ആലാപനം തുടങ്ങിയ ചടങ്ങുകളോടെ ആചരിച്ചു. യോഗത്തിൽ സുബ്രഹ്മണ്യൻ നമ്പാല ആദ്ധക്ഷത വഹിച്ചു. ശാഖ സെക്രട്ടറി അയ്യപ്പൻ മാമ്പയിൽ സ്വാഗതം പറഞ്ഞു. യൂണിയൻ സെക്രട്ടറി ഗംഗാധരൻ പൊക്കടത്ത്, വിജയൻ പിലാക്കാട്ട് പി.പ്രേമൻ, പി.നവിജിത്റാം, സി.ഭാരതി, പി.ജിഷ്‌മ, യശോദ എന്നിവർ സംസാരിച്ചു. എ.വി രമേശൻ നന്ദി പറഞ്ഞു. ഗുരുപൂജയ്ക്കും ഉപവാസത്തിനും സുകുമാര ശാന്തി നേതൃത്വം നൽകി.