thama
എസ്.എൻ.ഡി.പി.യോഗം താമരശ്ശേരി ശാഖയിൽ നടന്ന സമാധിദിനാചരണം

താമരശ്ശേരി: മഹാസമാധിദിനം ഭക്തി നിർഭരമായ ചടങ്ങുകളോടെ എസ്.എൻ.ഡി.പി യോഗം താമരശ്ശേരി ശാഖയിൽ ആചരിച്ചു. ഗുരുപൂജ, ഗുരുദേവ കൃതികളുടെ ആലാപനം എന്നിവ നടന്നു. ഭജനയോടെയായിരുന്നു ഉപവാസം.. സമാധി സമയമായ മൂന്നരയ്ക്ക് ആരതി ഉഴിഞ്ഞ് സർവമംഗള ആലാപനത്തോടെയായിരുന്നു ചടങ്ങുകളുടെ സമാപനം. തുടർന്ന് കഞ്ഞി വിതരണവുമുണ്ടായിരുന്നു.

ഉപവാസത്തിന് തിരുവമ്പാടി യൂണിയൻ വൈസ് പ്രസിഡൻറ് എം.കെ അപ്പുക്കുട്ടൻ, ബോർഡ് മെമ്പർ സത്യൻ കുന്ദമംഗലം, ശാഖ പ്രസിഡൻറ് സുരേന്ദ്രൻ അമ്പായത്തോട്, സെക്രട്ടറി കെ ടി രാമകൃഷ്ണൻ, യൂണിയൻ കമ്മിറ്റി അംഗം വത്സൻ മേടോത്ത്, വൈസ് പ്രസിഡൻറ് പി.വിജയൻ ഷൈജു തേറ്റാമ്പുറം, ഷാൻ കട്ടിപ്പാറ എന്നിവർ നേതൃത്വം നൽകി. ഗുരുദേവ രാഘവൻ വലിയേടത്ത് ദേവകിദാസ്, വി.കെ.പുഷ്പാംഗദൻ, മൂത്തോറൻക്കുട്ടി, എ.ബി സജീവ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കീർത്തനാലാപനവും ഭജനയും.