ചാത്തമംഗലം: എസ്.എൻ.ഡി.പി യോഗം എൻ.ഐ.ടി ചാത്തമംഗലം ശാഖയിൽ നടന്ന സമാധി ദിനാചരണത്തിനു് പ്രസിഡൻറ് എം.എം.സദാനന്ദൻ ഭദ്രദീപം കൊളുത്തി. ഗുരുപുഷ്പാഞ്ജലി, കീർത്തനാലാപനം എന്നിവയ്ക്ക് സെക്രട്ടറി എം.വി.പ്രസാദ് നേതൃത്വം നൽകി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ സത്യൻ മുഖ്യപ്രഭാഷണം നടത്തി. ടി.ജോഷ്‌നി, ഉഷാ പ്രസാദ്, സജിത ശശിധരൻ, അമേയ മനോ എന്നിവർ സംസാരിച്ചു. കെ.പി രാജു നന്ദി പറഞ്ഞു.