കോഴിക്കോട് : ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണസഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഗുരുസമാധി ദിന സമ്മേളനം കെ.പി മാധവൻ തന്ത്രി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ദേശീയ സമിതി അംഗം പി പി രാമനാഥൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അനൂപ് അർജ്ജുൻ, വൈസ് പ്രസിഡൻറ് പി എ ദേവദാസ്, കെ സി രമേഷ് നാരായണൻ, പി പി മോഹനൻ, ബാലകൃഷ്ണൻ മനത്താനംകണ്ടി, എൻ ഭാസ്‌കരൻ എന്നിവർ സംസാരിച്ചു.
രാവിലെ 8ന് ഗുരുപൂജയോടെ ആരംഭിച്ച ചടങ്ങിൽ ഗുരുദേവകൃതികളുടെ പാരായണം, ലഘുപ്രഭാഷണം എന്നിവയുമുണ്ടായിരുന്നു.