മാവൂർ: എസ്. എൻ. ഡി. പി യോഗം മാവൂർ യൂണിയൻറെ ആഭിമുഖ്യത്തിൽ ഗുരുദേവ സമാധി ദിനം ആചരിച്ചു. വെള്ളിപറമ്പ് ശ്രീനാരായണഗുരു മന്ദിരത്തിൽ ഒരുക്കിയ ചടങ്ങിൽ യൂണിയൻ പ്രസിഡൻറ് പി സി അശോകൻ, സെക്രട്ടറി സത്യൻ മാസ്റ്റർ, വൈസ് പ്രസിഡൻറ് ഭാസ്കരൻ, യൂണിയൻ കൗൺസിലർമാരായ രാജൻ, സുരേഷ്, അമൃത, സുരൻ കുറ്റിക്കാട്ടൂർ, വെള്ളിപറമ്പ് ശാഖ പ്രസിഡൻറ് ഹരിദാസൻ, വനിതാ സംഘം സെക്രട്ടറി നിമിഷ തുടങ്ങിയവർ സംബന്ധിച്ചു.