seva
ഹനുമാൻ സേന കേന്ദ്ര കാര്യാലയത്തിൽ നടന്ന സമാധിദിനാചരണം

കോഴിക്കോട്: ശ്രീനാരായണ ധർമ്മ സേവാ സംഘത്തിൻറെ ആഭിമുഖ്യത്തിൽ ഗുരുസമാധി ദിനാചരണം ഹനുമാൻ സേന കേന്ദ്ര കാര്യാലയത്തിൽ നടന്നു. ചടങ്ങിൽ സമൂഹ പ്രാർത്ഥനയും ഗുരുദേവ അർച്ചനയും നടത്തി. സമ്മേളനം ചെയർപേഴ്‌സൺ ഷൈജ കൊടുവള്ളി ഉദ്ഘാടനം ചെയ്തു, എ.എം. ഭക്തവത്സലൻ അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് ഒളവണ്ണ മുഖ്യപ്രഭാഷണം നടത്തി. രാമദാസ് വേങ്ങേരി സ്വാഗതം പറഞ്ഞു. ശ്രീജിത്ത്, പുരുഷു മാസ്റ്റർ, ടി.ടി. സുബ്രഹ്മണ്യൻ, പ്രഭാത് കല്ലേരി, സരേന്ദ്രൻ കല്ലായി, രാഹുൽ ആനക്കുളം തുടങ്ങിയവർ പങ്കെടുത്തു.