mission
ശ്രീനാരായണ മിഷൻ മന്ദിരത്തിൽ നടന്ന സമാധിദിനാചരണം

കോഴിക്കോട്: ശ്രീനാരായണ ഗുരുദേവൻറെ മഹാസമാധിദിനം ശ്രീനാരായണ മിഷൻ മന്ദിരത്തിൽ വിവിധ ചടങ്ങുകളോടെ ആചരിച്ചു. ഗുരുദേവൻറെ ഛായാചിത്രത്തിൽ സെക്രട്ടറി കെ. കനകകരാജൻ പുഷ്പാർച്ചന നടത്തി. വൈസ് പ്രസിഡന്റ് അഡ്വ. പി.കെ. പ്രേംകുമാർ ദീപം തെളിച്ച് ആരതി നടത്തി. തുടർന്ന് സമൂഹപ്രാർത്ഥനയുമുണ്ടായിരുന്നു.