പന്തീരാങ്കാവ്: എസ് എൻ ഡി പി യോഗം പന്തീരാങ്കാവ് ശാഖയിൽ ദീപാർപ്പണം, പുഷ്പ്പാർച്ചന, ദൈവദശകാലാപനം എന്നീ ചടങ്ങുകളോടെ ഗുരുസമാധി ദിനം വിപുലമായി ആചരിച്ചു. സെക്രട്ടറി പീതാംബരൻ മാസ്റ്റർ ഭദ്രദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു. എടക്കോത്ത് മാധവൻ, എടക്കോത്ത് ആനന്ദബാബു, ശശിധരൻ, ജയപ്രകാശൻ മാസ്റ്റർ, രാജൻ, സ്വതന്ത്ര ബാലൻ, ഭാസ്‌ക്കരൻ എന്നിവർ പങ്കെടുത്തു.