കടലുണ്ടി: വട്ടപ്പറമ്പിലെ ഫ്‌ളൈനെറ്റ് കമ്മ്യൂണിക്കേഷൻസ് ഓൺലൈൻ സർവീസ് സ്ഥാപനത്തിൽ മോഷണം. രണ്ട് കമ്പ്യൂട്ടറുകൾ, പ്രിന്റർ, സ്‌കാനർ, ലാമിനേഷൻ മെഷീൻ, പേപ്പർ കട്ടർ, ലാമിനേഷൻ ഫിലിം തുടങ്ങിയവ കവർന്നു. പൂട്ട് കുത്തിപ്പൊളിച്ചാണ് മോഷണം. ഏതാണ്ട് ഒന്നേകാൽ ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബേപ്പൂർ പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്‌ധർ പരിശോധന നടത്തി.