വടകര: എസ്.എൻ.ഡി.പി യോഗം ഒഞ്ചിയം ശാഖയിൽ മഹാസമാധി ദിനാചരത്തോടനുബന്ധിച്ച് രാവിലെ ദൈവദശകം ചൊല്ലി പ്രാർത്ഥിച്ചു. തുടർന്ന് ശാഖ സെക്രട്ടറി ദേശായി നാണു, വൈസ് പ്രസിഡൻറ് ശശി എന്നിവരുടെ നേതൃത്വത്തിൽ ഗുരുപൂജ, ഉപവാസം എന്നിവ നടന്നു. വൈകിട്ട് സമൂഹപ്രാർത്ഥനയോടെയാണ് സമാപനമായത്. സൗമിനി, രജിത, അനില, യശോദ എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ചടങ്ങിൽ കെ. നാണു, കുഞ്ഞിരാമൻ, എം കെ ബാലൻ, വനിതാസംഘം അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു..