adukkath
അടുക്കത്ത് നടന്ന പ്രാർത്ഥനാചടങ്ങ്

കുറ്റ്യാടി: പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ ചിക്കോന്ന്, മണിയൂർതാഴ, പുതംപാറ, കുറ്റ്യാടി, ചീക്കോന്ന്, മേഖലകളിലെ എസ്.എൻ.ഡി.പി യോഗം ശാഖകളുടെ നേതൃത്വത്തിൽ മഹാസമാധദിനം ആചരിച്ചു. മണിയൂർ താഴ നടന്ന ചടങ്ങിൽ പതാക ഉയർത്തി പ്രാർത്ഥന നടത്തി. എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ കമ്മിറ്റി അംഗം ഋഷീദ്, കക്കട്ടിൽ ശാഖ പ്രസിഡൻറ് കെ.കെ.ബാലൻ, സെക്രട്ടറി പി ശങ്കരൻ , വൈസ് പ്രസിഡൻറ് പി.കെ. മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു.

ചീക്കോന്നിൽ കെ.എം നാണു, യതീന്ദ്രൻ പി.പി, കെ.പി.വാസു, കുറ്റ്യാടിയിൽ ശാഖാ സെക്രട്ടറി കെ.പി ദാസൻ പുളത്തറ, പൂതംപാറയിൽ പി എം രാജപ്പൻ, എം എസ് മോഹനൻ, കെ.സി ബിജു, സത്യൻ പടന്ന മാക്കൽ, വി നാരായണൻ, മോഹനൻ മങ്ങാട്, അടുക്കത്ത് എസ്.എൻ.ഡി.പി യോഗം മലയോര മേഖല കൺവീനർ സുഗേഷ് കല്ലാച്ചി, ചെയർമാൻ സി.എച്ച് ബാബു, വടകര യൂണിയൻ കമ്മിറ്റി അംഗം ഋഷീദ് കക്കട്ടിൽ, രവി കല്ലുനിര, അടുക്കത്ത് ശാഖ പ്രസിഡൻറ് കെ.ധനഞ്ജയൻ, സെക്രട്ടറി പി ഷൈനിത്ത്, വി.പി.രവീന്ദ്രൻ, കെ.കെ ചാത്തു, പി.ടി വാസു, വൈജേഷ്, രജിൽ, മിനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.