വടകര: ശ്രീനാരായണ ഗുരുദേവൻറെ മഹാസമാധിദിനം മുക്കാളി ശാഖ പ്രാർത്ഥനാ ദിനമായി ആചരിച്ചു. വനിതാസംഘം സെക്രട്ടറിയുടെ ഭവനത്തിൽ നടന്ന പ്രാർത്ഥനയിലും ഗുരുപൂജയിലും നിരവധി അംഗങ്ങൾ പങ്കെടുത്തു. ദേവു വി കെ , ഉഷ എം കെ, രാജി വി കെ , ഉഷ വികെ, സൗമ്യ എൻ, സബിന പി ആർ സൗമ്യ രാഘേഷ്, റീത്ത വി, പ്രീത പി കെ , നിഷ പി എന്നിവർ നേതൃത്വം നൽകി.