പേരാമ്പ്ര: പാർലമെന്റ് പാസാക്കിയ കർഷക ബിൽ റദ്ദ് ചെയ്യണമെന്നും കർഷകരെ ദ്രോഹിക്കുന്ന നടപടി കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്നും പ്രശ്നത്തിൽ രാഷ്ട്രപതി ഇടപെടണമെന്നും സി.പി.ഐ. ചെറുവണ്ണൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ കെ.സി. മൊയ്തു അദ്ധ്യക്ഷത വഹിച്ചു. കെ. നാരായണക്കുറുപ്പ്, ബി.ബി ബിനീഷ്, എ.ബി. ബിനോയ്, ശശി പൈതോത്ത്, എ.എം ശ്രീധരൻ, ഉഷമലയിൽ, എ സരോജിനി, കെ. രാമകൃഷ്ണൻ പങ്കെടുത്തു.