കുറ്റ്യാടി: കൊവിഡ് മാനദണ്ഡം അനുസരിച്ച് തൊഴിലുറപ്പ് തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ഐ.എൻ.ടി.യു.സി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു.

പ്രതിരോധ മരുന്നുകളും, സുരക്ഷ ഉപകരങ്ങളും തൊഴിലാളികൾക്ക് നൽകിയിട്ടില്ല. മാസങ്ങൾക്ക് മുൻപ് എലിപ്പനി പ്രതിരോധ മരുന്ന് മാത്രമാണ് വിതരണം ചെയ്തത്. കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി കുറ്റ്യാടി നിയോജമണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.പി. കരുണൻ അദ്ധ്യക്ഷത വഹിച്ചു. പ്രകാശൻ അമ്പലകുളങ്ങര, സി.കെ രാമചന്ദ്രൻ, കെ.വി. ജമീല, മോളി മുയ്യോട്ടുമ്മൽ, വനജ ഒതിയോത്ത്, രൂപ കേളോത്ത്, ശ്രീലത അരൂർ പ്രസംഗിച്ചു.