img202009
എം.പി മാരെ സസ്‌പെൻഡ് ചെയ്തതിനെതിരെ സി.പി.എം പ്രവർത്തകർ മുക്കത്ത് നടത്തിയ പ്രകടനം

മുക്കം: കർഷകദ്രോഹ ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ച എം.പി മാരെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് മുക്കത്ത് സി.പി.എം പ്രവർത്തകർ പ്രകടനം നടത്തി. പൊതുയോഗം തിരുവമ്പാടി ഏരിയ സെക്രട്ടറി ടി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കെ ടി ശ്രീധരൻ, കെ.ടി. ബിനു, എൻ.ബി.വിജയകുമാർ, പി.ടി.ബാബു, പി.പ്രശോഭ് കുമാർ എന്നിവർ സംസാരിച്ചു.

പുല്ലുരാംപാറയിൽ സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ സി.എൻ. പുരുഷോത്തമൻ, കെ.ഡി ആൻറണി, റോയി ടി. ഓണാട്ട് എന്നിവർ സംസാരിച്ചു.