വടകര: എസ് എൻ ഡി പി യോഗം പുത്തൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവൻറെ മഹാസമാധി ദിനം പിലാത്തോട്ടത്തിൽ വീട്ടിൽ ആചരിച്ചു. സെക്രട്ടറി രാജേന്ദ്രൻ വലിയപറമ്പത്ത് ഉദ്ഘാ ടനം ചെയ്തു. രാജീവൻ പിലാത്തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ശ്രീജയ രാജീവൻ (വനിതാസംഘം കൺവീനർ ), അഖിന രാജീവ്, ആദ്യ അഭിജിത്ത്, ധ്യാൻ ദീപക് എന്നിവർ പങ്കെടുത്തു. ഗുരുപൂജ, പ്രാർത്ഥന, ഉപവാസം എന്നിവയുണ്ടായിരുന്നു.