പേരാമ്പ്ര: എസ് എൻ ഡി പി യോഗം പേരാമ്പ്ര യൂണിയൻറെ ആഭിമുഖ്യത്തിൽ വിപുലമായ ചടങ്ങുകളോടെ ഗുരുദേവ സമാധി ദിനം ആചരിച്ചു. രാവിലെ 8.30 ന് ആരംഭിച്ച ഗുരുപൂജയ്ക്ക് കരുണൻ കാവുന്തറ നേതൃത്വം നൽകി. തുടർന്ന് നടന്ന പ്രാർത്ഥനായോഗത്തിൽ യൂണിയൻ സെക്രട്ടറി പി.പി സുനിൽ സ്വാഗതം പറഞ്ഞു. പി എം കുഞ്ഞിക്കണാരൻ അദ്ധ്യക്ഷത വഹിച്ചു. സി പി രാഘവൻ, ബാബു കരയാട്, എം സജീവൻ, കഞ്ഞിക്കണ്ണൻ, ഇ .ടി രഘു, സി.പി സഹദേവൻ എന്നിവർ പങ്കെടുത്തു. വി.സി നാരായണൻ നന്ദി പറഞ്ഞു.