ബാലുശ്ശേരി: എസ് എൻ ഡി പി യോഗം ബാലുശ്ശേരി യൂണിയൻറെ ആഭിമുഖ്യത്തിൽ സമാധിദിനം പ്രാർത്ഥനാനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. യൂണിയൻ ഓഫീസിൽ പ്രസിഡൻറ് എ പി ശ്രീധരൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ യൂണിയൻ സെക്രട്ടറി എം പി ശ്രീനി സ്വാഗതം പറഞ്ഞു. ചടങ്ങിൽ കണാരക്കുട്ടി മാസ്റ്റർ, ലാലപ്പൻ, പ്രമോദ് ഇടക്കണ്ടി, പ്രമീള, യൂണിയൻ വനിതാസംഘം സെക്രട്ടറി ബീന, പ്രസിഡൻറ് ജ്യോതിലക്ഷ്മി, കേന്ദ്ര സമിതി അംഗം സരസ്വതി, മങ്ങാട് ശാഖ സെക്രട്ടറി മോഹനൻ എന്നിവർ സംസാരിച്ചു.