cremetorium
മാവൂർ ശ്മശാനം

കോഴിക്കോട്: മാവൂർ റോഡ് ശ്മശാനം അടച്ച് പൂട്ടാൻ കോർപ്പറേഷൻ ശ്രമിക്കുന്നതായി ആരോപിച്ച് ബി.ജെ.പി. നോർത്ത് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ശ്മശാനം അടച്ച് പൂട്ടിയാൽ മേയറുടെ വീട്ടുപടിക്കൽ

ശവ സംസ്കാരം നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് പറഞ്ഞു. നോർത്ത് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീവറേജ്, തെരുവ് വിളക്ക്, നഗരം മോടിപിടിപ്പിക്കൽ തുടങ്ങിയ പദ്ധതികളിൽ അഴിമതി നടന്നെന്നും അദ്ദേഹം അരോപിച്ചു. നോർത്ത് നിയോജക മണ്ഡലം പ്രസിഡന്റ് കെ. ഷൈബു അദ്ധ്യക്ഷത വഹിച്ചു.

യുവമോർച്ച ജില്ല പ്രസിഡന്റ് ടി. റനീഷ് മുഖ്യ പ്രഭാഷണം നടത്തി. ഒ.ബി.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ടി.എം അനിൽകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി പി. രജിത് കുമാർ, വൈസ് പ്രസിഡന്റുമാരായ കെ. ശ്രീകുമാർ, സബിത പ്രഹ്ലാദൻ, സെക്രട്ടറിമാരായ ഇ. ബിജു, അനിൽ അങ്കോത്ത്, എൻ.പി പ്രകാശൻ, ശുഭലത രമേശ്, ട്രഷറർ വിജിത് കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ രജീഷ് തൊണ്ടയാട്, സബിത, ശോഭ സുരേന്ദ്രൻ, എൻ. അജിത് കുമാർ, കെ.പി രജീഷ്, എം. ശശിധരൻ, എൻ.ടി. അശോകൻ തുടങ്ങിയവർ സംസാരിച്ചു.