കോഴിക്കോട്: ഖുർ ആന്റെ പേരിൽ വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങൾ മാപ്പ് നൽകില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീർ പറഞ്ഞു.
'സ്പീക്ക് അപ്പ് കേരള' യുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി കള്ര്രകറേറ്റ് പടിക്കൽ സംഘടിപ്പിച്ച യു. ഡി.എഫ് ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീക്കൊള്ളി കൊണ്ട് തലചൊറിയരുതെന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും മനസിലാക്കണം. ശബരിമല പ്രശ്‌നം നിരുത്തരവാദപരമായി കൈകാര്യം ചെയ്ത ഇടതുമുന്നണി സർക്കാരിനെ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജനങ്ങൾ പാഠം പഠിപ്പിച്ചതാണ്. പരിശുദ്ധ ഖുർ ആനെ മറയാക്കി വർഗീയ കാർഡ് ഇറക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം ജനങ്ങൾ പൊറുക്കില്ല.
തലയിൽ മുണ്ടിട്ട് എൻ.ഐ.എ, ഇ ഡി അന്വേഷണസംഘൾക്കു മുന്നിൽ ഹാജരാകേണ്ടി വന്ന മന്ത്രി ജലീലിനെ സംരക്ഷിക്കാൻ വേണ്ടി വർഗീയത തുരുപ്പുചീട്ടായി ഇറക്കുകയാണ് മുഖ്യമന്ത്രിയെന്ന് അദ്ധ്യക്ഷൻ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ പറഞ്ഞു.
കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ്, പാറക്കൽ അബ്ദുള്ള എം.എൽ. എ, എൻ, സുബ്രഹ്മണ്യൻ, അഡ്വ. കെ.പ്രവീൺകുമാർ, അഡ്വ.പി. എം നിയാസ്, കെ.സി. അബു, യു. രാജീവൻ, ഐ.മൂസ, എൻ.സി. അബൂബക്കർ, ബാലകൃഷ്ണൻ കിടാവ്, വി.എം. ചന്ദ്രൻ, ഉമ്മർ പാണ്ടികശാല, അഹമ്മദ് പുന്നക്കൽ, സി.പി. നരേന്ദ്രനാഥ്, ടി.കെ.ബാലഗോപാലൻ, വി.സി. ചാണ്ടി മാസ്റ്റർ, പി..എം.ജോസ് ജോർജ്ജ്, നാരായണൻകുട്ടി മാസ്റ്റർ, വീരാൻകുട്ടി, അച്ചുതൻ പുതിയെടത്ത്, സത്യൻ കടിയങ്ങാട്, കെ.പി. ബാബു, സുനിൽ മടപ്പള്ളി, കെ. രാമചന്ദ്രൻ മാസ്റ്റർ, ആദം മുൻഷി, പി.കെ. രാഗേഷ്, ദേവദാസ് കുട്ടമ്പൂർ, കെ.എം. ഉമ്മർ, കെ.പി. രാജൻ, പി.മൊയ്തീൻകോയ, മനോളി ഹാഷിം എന്നിവർ പങ്കെടുത്തു.