കോഴിക്കോട്: ഇക്കോ സെൻസിറ്റിവ് സോൺ ശുപാർശക്കെതിരെയും വന്യജീവി ശല്യത്തിനെതിരെയും കർഷക രക്ഷാസമിതി സംഘടിപ്പിക്കുന്ന അതിജീവനത്തിന്റെ കർഷക പുറപ്പാട് വാഹന പ്രചാരണജാഥ 28ന് ആരംഭിക്കും. പൂഴിത്തോട് നിന്നും പൊഴുതനയിൽ നിന്നുമാണ് ജാഥ തുടങ്ങുക. സമിതി രക്ഷാധികാരി മാർ റെമിജിയോസ് ഇഞ്ചനാനിയുടെ നേതൃത്വത്തിലുള്ള സംയുക്ത പ്രചാരണ ജാഥ 29 ന് അടിവാരത്ത് മഹാസംഗമത്തോടെയാണ് സമാപിക്കുക.