മാനന്തവാടി: ജില്ലയിലെ ഏക കാൻസർ ചികിത്സാലയമായ നല്ലൂർനാട് കാൻസർ സെന്ററിൽ വേയ്വ്സ് പ്രവർത്തകർ
ശുചീകരണവും സൗന്ദര്യവൽക്കരണവും നടത്തി. അംബേദ്കർ മെമ്മോറിയൽ ട്രൈബൽ ആശുപത്രിയെയും ക്യാൻസർ സെന്ററിനെയും ബന്ധിപ്പിക്കുന്ന ഇടനാഴിയിൽ
ചിത്രങ്ങൾ വരച്ചു. വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന കറുത്ത പെയിന്റ് മായിച്ച് കാടും കടലും വന്യമൃഗങ്ങളും ജില്ലയിലെ ആദിവാസി വിഭാഗങ്ങളുടെ ജീവിതവുമെല്ലാം വർണ ചിത്രങ്ങളായി ഇന്ന് ചുമരുകളിൽ ഇടം പിടിച്ചു.
ഉമേഷ് വിസ്മയം, നിസാർ വെള്ളമുണ്ട, ഒ.കെ.ലത്തീഫ് എന്നിവരാണ് ആശുപത്രി ചുമരുകളിൽ ചിത്രങ്ങൾ വരച്ചത്. ഗേറ്റും പൂന്തോട്ടവും നിർമ്മിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ
ഉദ്ദേശിക്കുന്നതായും വേയ്വ്സ് പ്രവർത്തകർ പറഞ്ഞു. വേയ്വ്സ് ചെയർമാൻ കെ.എം.ഷിനോജ്, കൺവീനർ സലീം കൂളിവയൽ, ജോ. കൺവീനർ ജെറീഷ് മൂടമ്പത്ത്, പി.ആർ.ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.