കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രി കെ.ടി. ജലീലും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഒ.ബി.സി മോർച്ചയുടെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജൻ ഉദ്ഘാടനം ചെയ്തു. കൊവിഡിന്റെ പേരിൽ പ്രതിഷേധത്തിൽ നിന്ന് രക്ഷപ്പെടാനാകുമെന്ന് മുഖ്യമന്ത്രിയും സി.പി.എമ്മും കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് നാരങ്ങയിൽ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ, ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ. രശ്മിൽനാഥ്, ജില്ലാ ജനറൽ സെക്രട്ടറി ടി.എം. അനിൽകുമാർ, ജില്ലാ സെക്രട്ടറി കെ. കൃപേഷ് എന്നിവർ സംസാരിച്ചു. എം. മോഹനൻ, ഇ. പ്രശാന്ത്കുമാർ, എം. രാജീവ് കുമാർ, ടി. ചക്രായുധൻ, കെ. രജിനേഷ് ബാബു, പി.എം. ശ്യാമപ്രസാദ്, കെ.സി. രാജൻ എന്നിവർ നേതൃത്വം നൽകി.