കോഴിക്കോട്: സർക്കാരിന്റെ രണ്ടാം സാലറി കട്ടിൽ പ്രതിഷേധിച്ച് കേരളാ സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ കോഴിക്കോട് നടത്തിയ പ്രതിഷേധ സംഗമം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. ജില്ലാ കെ.എം.എ നാസർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.യു സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.കെ അസീസ് മുഖ്യഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ എം.എ ഗഫൂർ, സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി ഗഫൂർ, കിളിയമ്മൽ കുഞ്ഞബ്ദുള്ള, വി.കെ മുഹമ്മദ് റഷീദ്, എൻ.പി ഹമീദ്, ടി.കെ മുഹമ്മദ് റിയാസ്, ഫൈസൽ പടനിലം, കാസിം മലയിൽ , കെ.വി കുഞ്ഞമ്മദ് ബഷീർ മാനിക്കോത്ത്, കെ.പി സാജിദ്, അഹമ്മദ് പുതുക്കുടി, ജമാൽ തോടന്നൂർ എന്നിവർ പ്രസംഗിച്ചു.