കൊടിയത്തൂർ: കൊടിയത്തൂർ വില്ലേജ് ഓഫീസർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വില്ലേജ് ഓഫീസും കൃഷി ഭവനും അടച്ചു. ഇരു ഓഫീസുകളിലെ ജീവനക്കാരും ക്വാറന്റൈനിൽ പോയതോടെയാണ് അടച്ചത്. കൃഷിഭവനിൽ നടന്ന യോഗത്തിൽ വില്ലേജ് ഓഫീസർ പങ്കെടുത്തിരുന്നു. ഇന്നലെ നടത്തിയ ആന്റിജൻ ടെസ്റ്റിൽ കൃഷിഭവൻ ജീവനക്കാരുടെ ഫലമെല്ലാം നെഗറ്റീവാണ്. എങ്കിലും ക്വാറന്റൈൻ കാലാവധി കഴിഞ്ഞേ തിരിച്ചെത്തൂ. വില്ലേജ് സംബന്ധമായ കാര്യങ്ങൾക്ക് കക്കാട് വില്ലേജ് ഓഫീസിനെ സമീപിക്കാൻ വില്ലേജ് ഓഫീസർ നിർദ്ദേശിച്ചു.