കോഴിക്കോട്: മാവൂർ റോഡ് ശ്മശാനം അടച്ചുപൂട്ടി നവീകരിക്കാനുള്ള കോർപ്പറേഷന്റെ നീക്കം ദുരൂഹമാണെന്നും അല്ലാതെയുള്ള നവീകരണം നടത്തണമെന്നും എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ കൗൺസിൽ ആവശ്യപ്പെട്ടു. കെട്ടിട മുതലാളിമാരുടെ താത്പര്യത്തിനു വഴങ്ങി പരമ്പരാഗത രീതിയിൽ ശവസംസ്‌കാരം നടത്താനുള്ള സൗകര്യം ഇല്ലാതാക്കുന്നത് ഒറ്റക്കെട്ടായി എതിർക്കുമെന്നും കൂട്ടായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും യോഗം അറിയിച്ചു. പ്രസിഡന്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധീഷ് കേശവപുരി, ഡയറക്ടർ കെ. ബിനുകുമാർ, എം. രാജൻ, വി. സുരേന്ദ്രൻ, എം. മുരളീധരൻ, പി.കെ ഭരതൻ, ചന്ദ്രൻ പാലത്ത്, കെ. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.