കുന്ദമംഗലം: കർഷകദ്രോഹ ബില്ലിനെതിരെ കുന്ദമംഗലം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ചെത്തുകടവ് വയൽ വരമ്പത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി മനത്താനത്ത് രാഹുൽ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വിനോദ് പടനിലം, സി.വി സംജിത്ത്, ജിജിത്ത് പൈങ്ങോട്ടുപുറം, അക്ഷയ് ശങ്കർ, കെ.പി ചരോഷ്, രജിൻ ദാസ്, ഷനോജ് തൈക്കണ്ടി എന്നിവർ പ്രസംഗിച്ചു.