ഫറോക്ക്: വഴിയോര കച്ചവട തൊഴിലാളികൾക്കെതിരായ മുനിസിപ്പൽ ഉദ്യോഗസ്ഥരുടെ പ്രതികാര നടപടി അവസാനിപ്പിക്കുക, കച്ചവടത്തിന് സ്ഥലം നൽകുക, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന മനുഷ്യത്വരഹിതമായ ഇടപെടൽ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ഫറോക്ക് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റിയിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഏരിയാ സെക്രട്ടറി ടി. രാധാ ഗോപി ഉദ്ഘാടനം ചെയ്തു. എം. ഗോപാലകൃഷ്ണൻ, എൻ. പ്രശാന്ത് കുമാർ, വി.കെ.ടി.യു ഏരിയാ സെക്രട്ടറി മുനീർ, പ്രസിഡന്റ് ടി.ടി. മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു.