ഫറോക്ക്: കർഷകദ്രോഹ ബില്ലിനെ എതിർത്ത രാജ്യസഭാംഗങ്ങളെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നു. എൽ.ഡി.എഫ് നേതൃത്വത്തിൽ കോടമ്പുഴയിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും നടന്നു. പി.എം.ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു.
വി.പി.ഷഫീഖ്, എൻ.പി.യൂസഫലി, സി എം സുഹൈൽ, വി ഷംസീർ എന്നിവർ സംസാരിച്ചു. രാമനാട്ടുകരയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് രാജൻപുൽപ്പറമ്പിൽ, മജീദ് വെണ്മരത്ത്, രാജേഷ് നെല്ലിക്കോട്ട്, വിജയൻ. പി. മേനോൻ, എ. എം. ഷാജി, പി. മുനീർ, കെ. എം. രാജൻ എന്നിവർ നേതൃത്വം നൽകി.
പെരുമുഖത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ സി ഷിജു ഉദ്ഘാടനം ചെയ്തു. ബാബുരാജ് കാട്ടീരി അദ്ധ്യക്ഷത വഹിച്ചു. രാജൻ പട്ടാഞ്ചേരി, വി മനോജ്, ടി ഉണ്ണികൃഷ്ണൻ, കെ മിനി, സി ആനന്ദ്കുമാർ എന്നിവർ നേതൃത്വം നൽകി.