coector
മുത്തപ്പൻ പുഴ കോളനിയിൽ അസി. കളക്ടർ പ്രിയങ്ക സന്ദർശനം നടത്തിയപ്പോൾ

താമരശ്ശേരി: മുത്തപ്പൻ പുഴ കോളനിയിൽ അസി. കളക്ടർ പ്രിയങ്ക സന്ദർശനം നടത്തി. കോളനിയിലെ വാസയോഗ്യമല്ലാത്ത വീടുകൾ പുതുക്കിപ്പണിയാനായി ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും കോളനിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുമെന്നും കളക്ടർ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത വിനോദ്, സമിതി അദ്ധ്യക്ഷൻ ടോമി കൊന്നക്കൽ, പഞ്ചായത്ത് സെക്രട്ടറി ഗിരീഷ്, അസി.സെക്രട്ടറി മനോജ് എന്നിവർ പങ്കെടുത്തു.