കോഴിക്കോട്: മാവൂർ റോഡ് ശ്മശാനം അടച്ചു പൂട്ടാൻ ശ്രമിക്കുന്ന കോർപ്പറേഷന്റെ നടപടിയിൽ എസ്.എൻ.ഡി.പി യോഗം മാവൂർ യൂണിയൻ പ്രതിഷേധിച്ചു. ഇതിനെതിരെ പ്രതിഷേധമുയർത്താൻ വെള്ളിപറമ്പ് ശ്രീനാരായണഗുരു മന്ദിരത്തിൽ കൂടിയ ആലോചനാ യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.സി അശോകൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളുടെയും വനിതാ സംഘങ്ങളുടെയും യോഗം വിളിച്ചുകൂട്ടാൻ തീരുമാനിച്ചു. സെക്രട്ടറി സത്യൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഭാസ്‌കരൻ നന്ദിയും പറഞ്ഞു.