satheesh
പത്രാധിപർ കെ.സുകുമാരൻ സ്മാരക പ്രാദേശിക പത്രപ്രവർത്തക പുരസ്കാരം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ കേരളകൗമുദി ബത്തേരി ലേഖകൻ സതീഷിന് സമ്മാനിക്കുന്നു

സുൽത്താൻ ബത്തേരി: പിന്നാക്ക - അധ:സ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിലകൊള്ളുന്ന കേരളകൗമുദി ദിനപത്രം എന്നും നീതി നിഷേധിക്കപ്പെടുന്നവർക്ക് താങ്ങും തണലുമാണെന്ന് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു.

സുൽത്താൻ ബത്തേരി പ്രസ്‌ ക്ലബ്ബിൽ പത്രാധിപർ കെ.സുകുമാരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരുടെയെങ്കിലും പക്ഷം ചേരുകയോ വാർത്തകൾ വളച്ചൊടിക്കുകയോ തമസ്‌കരിക്കുകയോ ചെയ്യാത്ത വിശ്വാസ്യതയുടെ പത്രപ്രവർത്തനമാണ് കേരളകൗമുദിയുടേത്. സ്ഥാപക പത്രാധിപർ തുറന്നിട്ട പാതയിൽ നിന്നു അണുവിട മാറാതെയാണ് 109 വർഷത്തെ പാരമ്പര്യവുമായി പത്രം മുൻനിരയിൽ നീങ്ങുന്നത്. കോഴിക്കോട് യൂണിറ്റിനു കീഴിലെ പത്രാധിപർ കെ.സുകുമാരൻ സ്മാരക പുരസ്‌കാരം സുൽത്താൻ ബത്തേരി ലേഖകൻ എൻ.എ.സതീഷിന് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ സമ്മാനിച്ചു. നഗരസഭ ചെയർപേഴ്‌സൺ ഇൻ ചാർജ് ജിഷ ഷാജി മുഖ്യപ്രഭാഷണം നടത്തി. കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ് എം.പി.ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു. സുൽത്താൻബത്തേരി നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ.സഹദേവൻ, എസ്.എൻ.ഡി.പി യോഗം ബത്തേരി യൂണിയൻ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി കൺവീനർ വി.ജി.സുരേന്ദ്രനാഥ്, എസ്.എൻ.ഡി.പി യോഗം വയനാട് യൂണിയൻ മുൻ പ്രസിഡന്റ് കെ.കെ.സോമനാഥൻ മാസ്റ്റർ, സുൽത്താൻ ബത്തേരി പ്രസ് ക്ലബ്ബ് പ്രസിഡന്റ് അരവിന്ദ് സി.പ്രസാദ്, കേരളകൗമുദി കോഴിക്കോട് യൂണിറ്റ് അഡ്വടൈസ്‌മെന്റ് മാനേജർ കെ.വി.രജീഷ്, സർക്കുലേഷൻ മാനേജർ ദിലീപ് കുമാർ, കേരള അക്കാദമി ഓഫ് എൻജിനിയറിംഗ് മാനേജിംഗ് ഡയറക്ടർ ജേക്കബ്ബ് സി.വർക്കി, എസ്.എൻ.ഡി.പി യോഗം ബത്തേരി യൂണിയൻ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി വൈസ് ചെയർമാൻ പി.സി.ബിജു, മാദ്ധ്യമ പ്രവർത്തകനും എം.ഇ.എസ് ആശുപത്രിയുടെ മാനേജരുമായ കോണിക്കൽ കാദർ, വി.മുഹമ്മദ് ഷെരീഫ് എന്നിവർ സംസാരിച്ചു. എൻ.എ. സതീഷ് മറുപടിപ്രസംഗം നടത്തി. കേരളകൗമുദി വയനാട് ബ്യുറോ ചീഫ് പ്രദീപ് മാനന്തവാടി സ്വാഗതവും സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് പി.രാജഗോപാലൻ നന്ദിയും പറഞ്ഞു.