സുൽത്താൻ ബത്തേരി: കർണാടകയിലെ നഞ്ചൻകോട് നിന്ന് പഞ്ചസാര ലോറിയിൽ കോഴിക്കോട്ടേക്ക് കടത്തികൊണ്ടുവരികയായിരുന്ന പതിനയ്യായിരം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നം മുത്തങ്ങ തകരപ്പാടി എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് എക്സൈസ് അധികൃതർ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് താമരശ്ശേരി സ്വദേശി റഫിഖ് (46) നെ അറസ്റ്റ് ചെയ്തു. പഞ്ചസാര ചാക്കുകൾക്കിടയിൽ പത്ത് ചാക്കുകളിലായാണ് ഇത് കടത്തികൊണ്ടുവന്നത്. ഇന്നലെ രാവിലെ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.