കുറ്റ്യാടി: നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയിലെ കുഴികൾ അപകടം വിതയ്ക്കുന്നു. വെള്ളം കെട്ടിനിൽക്കാൻ തുടങ്ങിയതാണ് അപകടം വർദ്ധിപ്പിച്ചത്. രാത്രിയിൽ റോഡും കുഴിയും തിരിച്ചറിയാൻ കഴിയാത്തതാണ് അപകട കാരണം. ഇരുവശത്തുമുള്ള ഓടകളിലെ മാലിന്യം നീക്കം ചെയ്യാത്തതോടെ മഴവെള്ളത്തിന്റെ ഒഴുക്കും റോഡിലൂടെയാണ്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപെടുന്നത്. ഞായറാഴ്ച രാത്രി കുറ്റ്യാടി ഭാഗത്തു നിന്നും അമിതവേഗതയിൽ വന്ന സ്വകാര്യ വാഹനം കുളങ്ങരത്ത് ഭാഗത്തുള്ള റോഡിലെ കുഴി വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് ആറു പേർക്ക് പരിക്കേറ്റിരുന്നു.