പേരാമ്പ്ര: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പേരാമ്പ്രയിൽ പ്രതിഷേധ സത്യാഗ്രഹം നടത്തി. എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് എ.കെ ചന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു. സി.വി കുമാർ അദ്ധ്യക്ഷത വഹിച്ചു. മുയിപ്പോത്ത് ടൗണിൽ സംഘടിപ്പിച്ച സമരം എച്ച്.എം.എസ് സംസ്ഥാന സമിതി അംഗം കെ. രാജൻ ഉദ്ഘാടനം ചെയ്തു. എ.ടി സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. എ.കെ.എം രാജൻ, കെ.പി സതീശൻ, സി.കെ. പ്രഭാകരൻ, വി.ടി.കെ അബ്ദുൾസമദ്, എൻ. ദിനേശൻ എന്നിവർ സംസാരിച്ചു.