കോഴിക്കോട് : കേന്ദ്ര സർക്കാരിൻറെ കർഷകവിരുദ്ധ ബില്ലിനെതിരെ കെ.കരുണാകരൻ സ്മൃതിവേദി മടവൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൃഷിയിടത്തിൽ ബിൽ കത്തിച്ച് പ്രതിഷേധിച്ചു.
മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി.പങ്കജാക്ഷൻ സമരം ഉദ്ഘാടനം ചെയ്തു.
സുബൈർ വി.കെ അദ്ധ്യക്ഷത വഹിച്ചു. സി.പത്മനാഭക്കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻറ് ആരാമം കോയ, ഷാഹുൽ മടവൂർ, ദേശീയ കായിക വേദി കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡണ്ട് ഫാറൂഖ് പുത്തലത്ത്, ഹനീഫ മുട്ടാഞ്ചേരി എന്നിവർ പ്രസംഗിച്ചു. നിധീഷ് രാംപൊയിൽ സ്വാഗതവും യൂസുഫ് പുല്ലാളൂർ നന്ദിയും പറഞ്ഞു.