കോഴിക്കോട്: കിഫ്ബിയിൽ ഉൾപ്പെടുത്തി കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലേക്കും സമീപ പഞ്ചായത്തുകളിലേക്കും ശുദ്ധജലം നൽകുന്ന ജെ.ബി.ഐ.സി പദ്ധതിയുടെ പ്രധാന ജലവിതരണ പൈപ്പിൽ ഇന്റർകണക്ഷൻ പ്രവൃത്തി ചെയ്യുന്നതിനാൽ കോർപ്പറേഷൻ പരിധിയിലും ബാലുശ്ശേരി, നന്മണ്ട, കാക്കൂർ, പെരുമണ്ണ, ഒളവണ്ണ, ബേപ്പൂർ, ചെറുവണ്ണൂർ, കടലുണ്ടി, കക്കോടി, കുന്ദമംഗലം, നരിക്കുനി, കുരുവട്ടൂർ പഞ്ചായത്തുകളിലേക്കുമുള്ള ജലവിതരണം നാളെ മുതൽ 27 വരെ മുടങ്ങുമെന്ന് ജല അതോറിറ്റി കോഴിക്കോട് പി.എച്ച്.ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.