മുക്കം: അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സി.പി.എം. തിരുവമ്പാടി ഏരിയ കമ്മിറ്റി കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ രക്തസാക്ഷി കുടുംബ സംഗമം സംഘടിപ്പിച്ചു. രക്തസാക്ഷിയായ ജോബി ആൻഡ്രൂസ്, കെ.പി. മോഹനൻ പുലിക്കയം, ജോസ് പോർക്കാട്ടിൽ ആനക്കാംപൊയിൽ എന്നിവരുടെ സ്മരണയിൽ മുക്കം എസ്.കെ. പാർക്കിൽ നടന്ന സംഗമം ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ അദ്ധ്യക്ഷത വഹിച്ചു. ജോബി ആൻഡ്രൂസിന്റെ പിതാവ് സി.സി. ആൻഡ്രൂസിനെ ജില്ലാ കമ്മിറ്റി അംഗം ഇ. രമേശ് ബാബു ആദരിച്ചു. ഏരിയ സെക്രട്ടറി ടി. വിശ്വനാഥൻ, വി.കെ. പീതാംബരൻ, വി.കെ. വിനോദ്, എൻ.ബി. വിജയകുമാർ എന്നിവർ സംസാരിച്ചു. തിരുവമ്പാടി ഏരിയയിൽ 15,000 ത്തോളം വീടുകളിൽ വീട്ടുമുറ്റ സത്യഗ്രഹവും നടന്നു.