കോഴിക്കോട്: കൊവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കാനായി വിജയ ഹോസ്പിറ്റലിൽ മിത്രം ടെലി കൗൺസിലിംഗ് ആരംഭിച്ചു. ഇതിലൂടെ സ്കൂൾ കുട്ടികൾക്ക് മാതാപിതാക്കൾക്കൊപ്പം വീട്ടിലിരുന്ന് സൈക്കോളജിസ്റ്റുമായി സംവദിക്കാം.
രാമനാട്ടുകര ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ പരിപാടി വിജയ
ഹോസ്പിറ്റൽ ചെയർമാൻ ആൻഡ് മെഡിക്കൾ ഡയറക്ടർ ഡോ. റോയ് വിജയൻ വെർച്ച്വൽ
മീറ്റിംഗിലുടെ ഉദ്ഘാടനം ചെയ്തു. വിജയ ടെലി കൗൺസിലിംഗ് ചീഫ് കോ ഓർഡിനേറ്ററായ കൺസൾട്ടൻറ് സൈക്കോളജിസ്റ്റ് സുവിജ രജീഷ് വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നടത്തി. സ്കൂൾ പ്രിൻസിപ്പൽ എം. സുനിൽ, സ്റ്റാഫ് സെക്രട്ടറി കെ.വി ശശികുമാർ, സൗഹൃദ കോ - ഓർഡിനേറ്റർ
ജിഷ വി, പി.ടി.എ. പ്രസിഡന്റ് ചന്ദ്രദാസ്, കോ-ഓർഡിനേറ്റർ സിജു എന്നിവർ പങ്കെടുത്തു.
മിത്രം പരിപാടിയിൽ സംവദിക്കാൻ 9037577889, 7034104000 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.