പേരാമ്പ്ര: എൽ.ജെ.ഡി സംസ്ഥാന അദ്ധ്യക്ഷനായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ ഫോട്ടോ ചെറുവണ്ണൂർ അരങ്ങിൽ ശ്രീധരൻ സ്മാരക മന്ദിരത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എൻ.കെ. വത്സൻ അനാച്ഛാദനം ചെയ്തു. കൊണ്ടയാട്ട് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. കൃഷ്ണൻ, കെ.കെ. ബാലകൃഷ്ണൻ, കെ. രാജൻ, ഇ.കെ. പ്രദീപ്‌കുമാർ, ടി.പി നരേഷ്, കെ.പി. രാധാകൃഷ്ണൻ, ടി.രാജീവൻ, ടി.എം സന്തോഷ്, രാജൻ കുട്ടോത്ത്, പി. യൂസഫ്, കെ. മോഹനൻ, എ.വി. രാജേഷ് എന്നിവർ പ്രസംഗിച്ചു.