brown-sugar

ഫറോക്ക്: ​വിൽപനയ്ക്കായി കരുതിയ 42 പൊതി ബ്രൗൺ ഷുഗറുമായി ബേപ്പൂർ അരക്കിണർ ബിച്ചാത്തു വീട്ടിൽ സൈഫുദ്ദീനെ (32) ഫറോക്ക് എക്‌സൈസ് ഇൻസ്പെക്ടർ കെ.സതീശൻറെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. മാത്തോട്ടം - മാറാട് റോഡിൽ അലങ്കാർ ഓഡിറ്റോറിയത്തിന് സമീപത്തു നിന്നാണ് യുവാവിനെ പിടികൂടിയത്. പ്രിവൻറിവ് ഓഫീസർ സി.പ്രവീൺ ഐസക്,സിവിൽ എക്‌സൈസ് ഓഫീസർ സവീഷ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.