ഫറോക്ക്: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, ജനവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ കൗൺസിൽ ദേശവ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രതിഷേധ സമരം നടന്നു. തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഫറോക്ക് ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി. പൊതു യോഗത്തിൽ എം. സതീശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഒ. ഭക്ത വത്സലൻ ഉദ്ഘാടനം ചെയ്തു. എൻ. പ്രശാന്ത് കുമാർ, കോയ മൊയ്തീൻ കരുവൻതുരുത്തി എന്നിവർ സംസാരിച്ചു. എ.ഐ.ടി.യു.സി, സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എസ്.ടി.യു എന്നീ ട്രേഡു യൂണിയനുകൾ സമരത്തിൽ പങ്കെടുത്തു.
രാമനാട്ടുകര: സംയുക്ത ട്രേഡ് യൂണിയൻ കൗൺസിലിന്റെ നേതൃത്വത്തിൽ രാമനാട്ടുകര പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരം വൈ. മാധവ പ്രസാദ് ഉദ്ഘാടനം ചെയ്തു. പി. ഷാജി, കൃഷ്ണൻ പൊറക്കുറ്റി എന്നിവർ സംസാരിച്ചു. രാമനാട്ടുകര ടൗണിൽ നടന്ന പ്രതിഷേധ സമരം എ.ഐ.ടി.യു.സി ബേപ്പൂർ മണ്ഡലം സെക്രട്ടറി മജീദ് വെൺമരത്ത് ഉദ്ഘാടനം ചെയ്തു. കെ. ഷെഫീക്ക്, പി. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. രാമനാട്ടുകര ഓട്ടോ സ്റ്റാൻഡിൽ നടന്ന സമരം പി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. രാജേഷ് നെല്ലിക്കോട്, കെ. ഷെഫീക്ക് എന്നിവർ സംസാരിച്ചു.