ഫറോക്ക്:​ ​അക്രമ-കൊലപാതക രാഷ്ട്രീയത്തിനും അപവാദ പ്രചാരണങ്ങൾക്കുമെതിരെ അഴീക്കോടൻ രക്തസാക്ഷി ദിനത്തിൽ സി.പി.എം ഫറോക്ക് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന പ്രതിഷേധ കൂട്ടായ്മ വി.കെ.സി മമ്മത് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മോഡേൺ ബസാറിൽ നടന്ന പരിപാടിയിൽ ജനപ്രതിനിധികൾ, ഏരിയ - ലോക്കൽ നേതാക്കൾ തുടങ്ങിയവരും ബേപ്പൂർ മാറാട്ടെ രക്തസാക്ഷി മണ്ണടത്ത് സജീഷിന്റെ സഹോദരൻ മണ്ണടത്ത് ഗിരീഷ് ഉൾപ്പെടെ പങ്കെടുത്തു. രാമനാട്ടുകര നഗരസഭാ അദ്ധ്യക്ഷൻ വാഴയിൽ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം. ഗിരീഷ്, ഫറോക്ക് നഗരസഭാദ്ധ്യക്ഷ കെ. കമറുലൈല, ഏരിയ കമ്മിറ്റി അംഗം ഐ.പി മുഹമ്മദ് എന്നിവർ സംസാരിച്ചു.