കൊയിലാണ്ടി: നഗരത്തിലെ മുടങ്ങിക്കിടക്കുന്ന ഓവുചാൽ പണി ഉടൻ പൂർത്തീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് മണിയോത്ത് മൂസ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.എം. രാജീവൻ അദ്ധ്യക്ഷത വഹിച്ചു. സൗമിനി മോഹൻദാസ്, ടി.പി ഇസ്മായിൽ, റിയാസ് അബൂബക്ക൪, ശശീന്ദ്രൻ, ജെ.കെ. ഹാഷിം, ജലീൽ മൂസ, ഷീബ, ഉഷ മനോജ്, പി. ഷബീർ, പ്രഭിഷ് കുമാർ എന്നിവർ പ്രസംഗിച്ചു.