മുക്കം: കൊവിഡ് രോഗികൾക്ക് വീടുകളിൽ ചികിത്സ തുടങ്ങി. വിദേശത്തേക്ക് പോകുന്നതിന് മുമ്പ് സ്വകാര്യ ലാബിൽ പരിശോധന നടത്തിയ മുക്കം നഗരസഭ 29-ാം വാർഡിലെ 41 കാരനും, പനി ബാധിച്ച് ചികിത്സ തേടിയ 16-ാം വാർഡിലെ 54 കാരനുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇരുവരോടും വീട്ടിൽ കഴിയാൻ നിർദേശിച്ചു.