വളയം: സൗഹൃദ കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള കരനെൽകൃഷിയുടെ വിളവെടുപ്പ് അസി. കൃഷി ഓഫിസർ സി.വി. ആനന്ദ് ഉദ്ഘാടനം ചെയ്തു. എ. രവീന്ദ്രൻ പ്രസിഡന്റായുള്ള സൗഹൃദ കൂട്ടായ്മ നാലിനം നെല്ലിനൊപ്പം ഇടവിളയായി മത്തൾ, ഇഞ്ചി, കപ്പ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ഏതാണ്ട് 2 ഏക്കർ സ്ഥലത്താണ് നെൽകൃഷി. കമ്മിറ്റി വൈസ് പ്രസിഡന്റ് വി.സി ഗിരിശൻ, മെമ്പർമാരായ സി.കെ മനോജൻ, രാജേഷ്, എ. ടോം, വെള്ളി അശോകൻ എന്നിവരും മുതിർന്ന കർഷകൻ തൈയ്യി കണാരൻ, സിവിൽ പൊലീസ് ഓഫീസർ രജി നെരോത്ത് എന്നിവരും ഈ കൂട്ടായ്മയിലെ അംഗങ്ങളാണ്.