deth
അജിത്ത് ഇറക്കത്തിൽ

കടലുണ്ടി: രാഷ്ട്രീയ - കലാ - സാംസ്കാരിക രംഗങ്ങളിൽ നിറസാന്നി​ദ്ധ്യ​മായ അജിത്ത് ഇറക്കത്തിൽ (ഇ.അജിത്ത് കുമാർ, 55) നിര്യാതനായി. നിരവധി നാടകങ്ങളും ഗാനങ്ങളും രചിച്ചിട്ടുണ്ട്. അഞ്ചിലേറെ ഡോക്യുമെൻററികളുടെ സംവിധായകനാണ്.

കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി,സ്പന്ദനം മാസിക പത്രാധിപസമിതി അംഗം,

ഫേസ് വട്ടപ്പറമ്പ് സെക്രട്ടറി, കോഴിക്കോട് സൂര്യകാന്തി ഫൗണ്ടേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ, സൂര്യകാന്തി പാലിയേറ്റീവ് - ഇൻ-ചാർജ്, കടലുണ്ടി പബ്ലിക് ലൈബ്രറി എക്സിക്യുട്ടീവ് അംഗം,

ഈഗിൾസ് വട്ടപ്പറമ്പ് ഫുട്ബോൾ ക്ലബ് എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഒയിസ്ക ഇന്റർനാഷണലുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ കോ - ഓർഡിനേറ്ററായിരുന്നു.

ഭാര്യ: റീന (അ​ദ്ധ്യാ​പിക, തിരൂരങ്ങാടി ഗവ. പോളിടെക്നിക്, ചേളാരി). മക്കൾ: ദേവിക, ഗായത്രി.

സഹോദരങ്ങൾ: പുഷ്പരാജൻ (റിട്ട. റെയിൽവേ), സുധാകരൻ (റിട്ട. സബ് ഇൻസ്പെക്ടർ ഒഫ് പൊലീസ്), മാലതി, തങ്കമണി, വിജയകുമാരി.