കുറ്റ്യാടി: തദ്ദേശ റോഡ് വികസന പദ്ധതി പ്രകാരം നിർമ്മിക്കുന്ന നാല് റോഡുകളുടെയും ഒരു കലുങ്കിൻറെയും പ്രവൃത്തി ഉദ്ഘാടനം ഇ.കെ.വിജയൻ എം.എൽ.എ നിർവഹിച്ചു.
തുവ്വാട്ട് പൊയിൽ മൊയിലോത്തറ റോഡ്, കൾവർട്ട്, മുള്ളൻകുന്ന് ശാന്തിഗിരി റോഡ്, മരുതോങ്കര വയൽ ശാന്തിഗിരി റോഡ്. കള്ളാട് നവോദയ റോഡ് എന്നിവയാണ് 55,30,000 രൂപ ചെലവിൽ നിർമ്മിക്കുന്നത്.
ഇതോടൊപ്പം വില്യംപാറ അംബേദ്‌കർ കോളനി നടപ്പാതയ്ക്കായി എസ്.സി ഫണ്ടിൽ നിന്ന് ഇരുപത് ലക്ഷം രൂപയും കക്കുടാരം കച്ചേരി താഴെ തോട് പാലത്തിനായി എം.എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് ഇരുപത് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.എം. സതി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് കെ.സജിത്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.പി. ബാബുരാജ്, ചെയർമാൻ കെ.ടി. മുരളി, ടി.കെ. ശോഭ, ത്രേസ്യാമ്മ മാത്യു. ടി.പി.അശോകൻ, വിജയലക്ഷ്‌മി എന്നിവർ പങ്കെടുത്തു.