cm-pinarayi

കോഴിക്കോട്: പ്രവാചക തിരുശേഷിപ്പുകൾ വിശ്വാസികൾക്ക് അമൂല്യമാണെന്നിരിക്കെ, തിരുകേശം സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന ഖേദകരമാണെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. വിശ്വാസിമനസുകളെ മുറിവേല്പിക്കുന്ന വിവാദങ്ങളിൽ നിന്നു ഭരണ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾ വിട്ടുനിൽക്കണം. അപക്വമായ നിലപാടുകൾക്ക് പകരം വിവേകപരമായ സമീപനരീതിയിലൂടെ ജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനാണ് ഉത്തരവാദപ്പെട്ടവർ ശ്രമിക്കേണ്ടതെന്ന് യോഗം ചൂണ്ടിക്കാട്ടി.