വടകര: സംസ്ഥാന സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയിൽ 20 രൂപയ്ക്ക് ഊൺ നൽകുന്ന ജനകീയ ഹോട്ടൽ ബ്ലോക്ക് ഓഫീസിന് സമീപത്തുള്ള കെട്ടിടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രവർത്തകരായ നിഷ മൈതാനി പറമ്പത്ത്, ബിന്ദു കണ്ടപ്പംകുണ്ടിൽ, മഞ്ചുള എന്നിവർ ചേർന്ന് രൂപീകരിച്ച ആക്ടിവിറ്റി ഗ്രൂപ്പ് സംരംഭത്തിലാണ് ഹോട്ടൽ ആരംഭിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ അനിൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഉഷ ചാത്തങ്കണ്ടി, സുധാ മാളിയേക്കൽ, ജാസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽഹമീദ്, മെമ്പർമാരായ പി.പി ശ്രീധരൻ, ശ്രീജേഷ് കുമാർ ബ്ലോക്ക് മെമ്പർ പങ്കജാക്ഷി, വി.ഇ.ഒ എം.വി സിദ്ധിക്ക്, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ സുശീല, അക്കൗണ്ടന്റ് ധന്യ, ബ്ലോക്ക് കോ ഓർഡിനേറ്റർ ദിവ്യ എന്നിവർ സംസാരിച്ചു.